Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asif Ali

മു​ഖ​മൊ​ന്ന് വാ​ടി​യാ​ൽ ക​രു​ത​ലോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​വ​ൻ; ആ​സി​ഫി​നെ​ക്കു​റി​ച്ച് ഭാ​ര്യ മാ​താ​വ്

ന​ട​ൻ ആ​സി​ഫ് അ​ലി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ഭാ​ര്യ സ​മ​യു​ടെ മാ​താ​വ് മും​താ​സ് ആ​സാ​ദ് പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. മ​ക​നാ​ക​ണ​മെ​ങ്കി​ൽ മ​ക​നാ​യി പി​റ​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും ത​ന്‍റെ മു​ഖ​മൊ​ന്ന് വാ​ടി​യാ​ൽ ക​രു​ത​ലോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​വ​നാ​ണ് ആ​സി​ഫ് എ​ന്നു​മാ​ണ് മും​താ​സ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ആ​സി​ഫി​നെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ചി​ത്ര​ത്തോ​ടെ​യാ​ണ് ഈ ​കു​റി​പ്പ്.

'മ​ക​നാ​ക​ണ​മെ​ങ്കി​ൽ മ​ക​നാ​യി പി​റ​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നും കൂ​ടെ വേ​ണ​മെ​ന്നി​ല്ല. കാ​ണു​ന്ന നേ​രം മു​ഖ​മൊ​ന്ന് വാ​ടി​യാ​ൽ ക​രു​ത​ലോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന മ​റ്റൊ​ന്നി​നും പ​ക​ര​മാ​കാ​ത്ത സ്നേ​ഹ​മേ..​ആ​യി​രം ന​ക്ഷ​ത്ര​ങ്ങ​ൾ വി​ണ്ണി മി​ന്നി തെ​ളി​യു​മ്പോ​ഴും എ​ന്നി​ലെ മ​ക​നാ​യി മ​ണ്ണി​ൽ പി​റ​വി​കൊ​ണ്ട താ​ര​മേ..​വ​രും നാ​ളു​ക​ൾ ആ​രോ​ഗ്യം, സ​മാ​ധാ​നം, സ​ന്തോ​ഷം, ജീ​വി​ത​വി​ജ​യം എ​ന്നും നി​റ​ഞ്ഞു​നി​ൽ​ക്കാ​ൻ പ്രാ​ർ​ഥ​ന​ക​ളോ​ടെ ഉ​മ്മ​ക​ളോ​ടെ നേ​രു​ന്നു ജ​ന്മ​ദി​നാ​ശം​സ​ക​ൾ.' മും​താ​സ് ആ​സാ​ദ് കു​റി​ച്ചു.

നി​ര​വ​ധി പേ​രാ​ണ് ഈ ​പു​ത്ര​വാ​ത്സ​ല്യ​ത്തി​ന് ആ​ശം​സ​ക​ളും സ്നേ​ഹ​വു​മാ​യി എ​ത്തി​യ​ത്. ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യും ചി​ത്ര​ത്തി​ൽ സ്നേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്തു​കാ​രി കൂ​ടി​യാ​ണ് മും​താ​സ്. പ്ര​ണ​യം ന​മ്മോ​ട് പ​ല​തും പ​റ​യും എ​ന്ന മും​താ​സി​ന്‍റെ പു​സ്ത​കം ഇ​ത്ത​വ​ണ​ത്തെ കേ​ര​ള നി​യ​മ​സ​ഭ അ​ന്ത​രാ​ഷ്ട്ര പു​സ്തോ​ക​ത്സ​വ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

2013 ലാ​യി​രു​ന്നു ആ​സി​ഫ് അ​ലി ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സ​മ മ​സ്രി​നെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളാ​ണു​ള്ള​ത്.

Movies

"മി​റാ​ഷ്' എ​ഡ്ജ് ഓ​ഫ് ദ ​സീ​റ്റ് ത്രി​ല്ല​ര്‍

ജീ​ത്തു ജോ​സ​ഫി​ന്‍റെ പു​ത്ത​ന്‍​പ​ടം മി​റാ​ഷി​നെ​പ്പ​റ്റി വെ​റു​തേ, ത്രി​ല്ല​റെ​ന്നു പ​റ​ഞ്ഞാ​ല്‍ പോ​രാ, എ​ഡ്ജ് ഓ​ഫ് ദ ​സീ​റ്റ് ജീ​ത്തു ജോ​സ​ഫ് ത്രി​ല്ല​ര്‍ എ​ന്നു ത​ന്നെ പ​റ​യ​ണം. തീ​ര്‍​ച്ച​യാ​യും ആ ​വി​ശേ​ഷ​ണ​ത്തി​ന് തീ ​പി​ടി​പ്പി​ക്കു​ന്ന ക​ഥാ​സ​ഞ്ചാ​ര​മാ​ണ് ര​ണ്ടാം​ പ​കു​തി​യി​ലും ക്ലൈ​മാ​ക്‌​സി​നോ​ട് അ​ടു​ത്ത 15 മി​നി​റ്റു​ക​ളി​ലും.

ഒ​രു സാ​ധാ​ര​ണ മാ​ന്‍ മി​സിം​ഗ് കേ​സി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ത്രി​ല്ലിം​ഗ് അ​ന്വേ​ഷ​ണ​മെ​ന്നു തു​ട​ക്ക​ത്തി​ല്‍ തോ​ന്നു​മെ​ങ്കി​ലും സം​ഭ​വ​ബ​ഹു​ല​വും അ​നു​നി​മി​ഷം ട്വി​സ്റ്റു​ക​ള്‍ കൊ​ണ്ടും സ​സ്‌​പെ​ന്‍​സു​ക​ള്‍ കൊ​ണ്ടും സ​മ്പ​ന്ന​വു​മാ​ണ് മി​റാ​ഷി​ന്‍റെ ക​ഥാ​ഗ​തി.

ക​ഥ​യി​ലെ​യും ക​ഥ​പ​റ​ച്ചി​ലി​ലെ​യും പു​തു​മ​ക​ളാ​ണ് മി​റാ​ഷി​നെ ര​സാ​വ​ഹ​മാ​യ എ​ന്‍​ഗേ​ജിം​ഗ് ത്രി​ല്ല​റാ​ക്കു​ന്ന​ത്. ര​ണ്ട​ര മ​ണി​ക്കൂ​റി​ല്‍ നി​റ​യെ ട്വി​സ്റ്റു​ക​ളും സ​സ്‌​പെ​ന്‍​സു​ക​ളു​മു​ള്ള ജീ​ത്തു ജോ​സ​ഫ് ത്രി​ല്ല​ര്‍ സ്വ​ഭാ​വം ത​ന്നെ മി​റാ​ഷി​നും.

Movies

ജീ​ത്തൂ​സ് ഇ​വ​ന്‍റ്ഫു​ൾ ത്രി​ല്ല​ര്‍

ആ​സി​ഫ് അ​ലി​യും അ​പ​ര്‍​ണ ബാ​ല​മു​ര​ളി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ജീ​ത്തു ജോ​സ​ഫ് ത്രി​ല്ല​ര്‍, "മി​റാ​ഷ്’ തി​യ​റ്റ​റു​ക​ളി​ല്‍. ഇ​ത് ഇ​മോ​ഷ​ണ​ല്‍ ത്രി​ല്ല​ര്‍ അ​ല്ലെ​ന്നും ഇ​വ​ന്‍റ്ഫു​ള്‍ ത്രി​ല്ല​റാ​ണെ​ന്നും സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്നു. "ഇ​തി​ല്‍ ഇ​മോ​ഷ​നു​ക​ളെ​ക്കാ​ളും മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത് കു​റ​ച്ചു സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ്.

ഇ​തി​ലെ ഇ​മോ​ഷ​നു​ക​ള്‍ വേ​റൊ​രു രീ​തി​യി​ലാ​വും ആ​ളു​ക​ള്‍​ക്കു ഫീ​ല്‍ ചെ​യ്യു​ക. അ​വി​ടെ​യാ​ണ് ഇ​തി​ന്‍റെ വ്യ​ത്യ​സ്ത​ത. പ​ക്ഷേ, സാ​ധാ​ര​ണ ത്രി​ല്ല​റു​ക​ളി​ലെ ചി​ല സ​മാ​ന​ത​ക​ള്‍ ഇ​തി​ലു​മു​ണ്ടാ​വാം’ ജീ​ത്തു ജോ​സ​ഫ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

മി​റാ​ഷി​ലേ​ക്ക് എ​ത്തി​യ​ത്..?

ഇ​തു ഹി​ന്ദി​യി​ല്‍ സി​നി​മ​യാ​ക്കു​ന്ന​തി​ന് അ​ഞ്ച് വ​ര്‍​ഷം മു​മ്പു വ​ന്ന സ്ക്രി​പ്റ്റാ​ണ്. അ​തി​ല്‍ സ്ത്രീ​കേ​ന്ദ്രീ​കൃ​തം എ​ന്നു പ​റ​യാ​വു​ന്ന ക​ഥാ​പാ​ത്ര​മു​ള്ള​തി​നാ​ല്‍ അ​വി​ടെ പ​ല നാ​യ​ക​ന്മാ​ര്‍​ക്കും ചെ​റി​യ താ​ത്പ​ര്യ​ക്കു​റ​വു​ണ്ടാ​യി.


നാ​ല​ഞ്ചു വ​ര്‍​ഷം ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ ആ​സി​ഫി​നോ​ടു ചോ​ദി​ച്ചു. ത​ന്‍റേ​ത് അ​ത്യാ​വ​ശ്യം പെ​ര്‍​ഫോം ചെ​യ്യാ​നു​ള്ള വേ​ഷ​മാ​ണെ​ങ്കി​ല്‍ ഓ​കെ എ​ന്ന് ആ​സി​ഫ്. അ​പ​ര്‍​ണ ആ​ര്‍. താ​രാ​ക്ക​ടി​ന്‍റെ ക​ഥ​യ്ക്ക് ശ്രീ​നി​വാ​സ് അ​ബ്രോ​ളി​ന്‍റെ ഹി​ന്ദി തി​ര​ക്ക​ഥ. പി​ന്നീ​ടു ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ചി​രു​ന്നു തി​ര​ക്ക​ഥ​യി​ല്‍ വ​ര്‍​ക്ക് ചെ​യ്ത് മ​ല​യാ​ള​ത്തി​ലേ​ക്കു മാ​റ്റി.

മി​റാ​ഷ് എ​ന്ന പേ​രി​നു പി​ന്നി​ല്‍..‍‍?

Kerala

"അ​മ്മ'​യി​ലെ മാ​റ്റം ന​ല്ല​തി​ന്; മാ​റി നി​ൽ​ക്കു​ന്ന​വ​രെ തി​രി​കെ കൊ​ണ്ടു​വ​ര​ണം: ആ​സി​ഫ് അ​ലി

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ'​യി​ലെ മാ​റ്റം ന​ല്ല​തി​നെ​ന്ന് ന​ട​ൻ ആ​സി​ഫ് അ​ലി. വ​നി​ത​ക​ൾ ത​ല​പ്പ​ത്തേ​ക്ക് വ​ര​ണ​മെ​ന്ന​ത് ത​നി​ക്ക് നേ​ര​ത്തെ ത​ന്നെ​യു​ള്ള അ​ഭി​പ്രാ​യ​മാ​ണ്. പോ​സി​റ്റീ​വാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ ചി​ല​ർ സം​ഘ​ട​ന​യി​ൽ മാ​റി നി​ന്നി​രു​ന്നു. ‘അ​മ്മ’ എ​ന്ന​ത് ഒ​രു കു​ടും​ബ​മാ​ണ്. ആ ​കു​ടും​ബ​ത്തി​ൽ നി​ന്ന് ആ​ർ​ക്കും വി​ട്ടു​നി​ൽ​ക്കാ​നാ​വി​ല്ല. ആ ​സം​ഘ​ട​ന അ​തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ചെ​യ്യു​ന്ന​ത് അ​ത്ര​യും ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ൾ കൊ​ണ്ടോ ഒ​രു സ​മ​യ​ത്തു​ണ്ടാ​യ വി​ഷ​മം കൊ​ണ്ടോ ഒ​ക്കെ മാ​റി നി​ന്ന​വ​ർ ഉ​ണ്ടാ​കാം. അ​പ്പോ​ൾ എ​ല്ലാ​വ​രെ​യും തി​രി​ച്ച് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ത്തെ പ്ര​സി​ഡ​ന്‍റും ക​മ്മി​റ്റി​യും അം​ഗ​ങ്ങ​ളു​മെ​ല്ലാം എ​ല്ലാ​വ​ർ​ക്കും വ​ള​രെ പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. തീ​ർ​ച്ച​യാ​യും പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കും സ്നേ​ഹ​ത്തി​ലേ​ക്കു​മൊ​ക്കെ ആ ​കു​ടും​ബം തി​രി​ച്ചു​വ​രും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ആ​സി​ഫ് അ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ല​ഹ​രി​ക്കെ​തി​രേ പോ​രാ​ട്ടം: ന​ട​ന്‍ ആ​സി​ഫ് അ​ലി ഗു​ഡ്‌വി​ല്‍ അം​ബാ​സ​ഡ​ര്‍

കോ​​​ഴി​​​ക്കോ​​​ട് : കേ​​​ര​​​ള​​​ത്തി​​​ല്‍ പി​​​ടി​​​മു​​​റു​​​ക്കു​​​ന്ന ല​​​ഹ​​​രി​​​യു​​​ടെ വ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് യു​​​വ​​​ത​​​ല​​​മു​​​റ​​​യെ മോ​​​ചി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ഞ്ചാം ഘ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡി ​​പോ​​​ള്‍ എ​​​ഡ്യു​​ക്കേ​​​ഷ​​​ന്‍ ട്ര​​​സ്റ്റി​​​ന്‍റെ ഡി ​​സ്റ്റാ​​​ര്‍​ട്ട് ഡി ​​പോ​​​ള്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി കോ​​​ള​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഒ​​​രു​​​വ​​​ര്‍​ഷം നീ​​​ളു​​​ന്ന വി​​​പു​​​ല​​​മാ​​​യ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ കാ​​മ്പ​​​യി​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. യു​​​വ​​​ത​​​ല​​​മു​​​റ​​​യു​​​ടെ പ്രി​​​യ​​​താ​​​രം ആ​​​സി​​​ഫ് അ​​​ലി കാ​​​മ്പ​​​യി​​​ന്‍റെ ഗു​​​ഡ്‌​​വി​​ല്‍ അം​​​ബാ​​​സ​​​ഡ​​​റാ​​​കും.

ഡി ​​പോ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഫാ.​ ​​ജോ​​​ണ്‍ മം​​​ഗ​​​ല​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​ശ​​​സ്ത ച​​​ല​​​ച്ചി​​​ത്ര-​​​പ​​​ര​​​സ്യ​​​ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​ന്‍ സ​​​നി​​​ല്‍ ക​​​ള​​​ത്തി​​​ല്‍ ക്രി​​​യേ​​​റ്റീ​​​വ് പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും കാ​​​മ്പ​​​യി​​​നി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കും. പ്ര​​​മു​​​ഖ മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ​​​ഗ്ധ​​​ന്‍ ടോ​​​മി ജോ​​​സ​​​ഫാ​​​ണ് പ്രോ​​​ജ​​​ക്ട് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ്. കാ​​​മ്പ​​​സി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ആ​​​സി​​​ഫ് അ​​​ലി പ്ര​​​ധാ​​​ന ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ​​​ര​​​സ്യ​​​ചി​​​ത്രം കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ കാ​​​മ്പ​​​സു​​​ക​​​ളി​​​ലും ഒ​​​രേ ദി​​​വ​​​സം പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും. ഇ​​​തി​​​നൊ​​​പ്പം ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ ജ​​​ന​​​ങ്ങ​​​ളെ അ​​​ണി​​​നി​​​ര​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ‘ഒ​​​പ്പു​​​ണ്ട്, ഒ​​​പ്പ​​​മു​​​ണ്ട്’ എ​​​ന്ന പേ​​​രി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്കും തു​​​ട​​​ക്കം കു​​​റി​​​ക്കും.​

യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ല​​​ഹ​​​രി​​​യു​​​ടെ വി​​​പ​​​ത്തു​​​ക​​​ള്‍ സ്വ​​​യം മ​​​ന​​​സി​​ലാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മ്യൂ​​​സി​​​ക് ബാ​​​ന്‍​ഡ് മ​​​ത്സ​​​രം, ഫ്‌​​​ളാ​​​ഷ് മോ​​​ബ് മ​​​ത്സ​​​രം, റീ​​​ല്‍​സ് മ​​​ത്സ​​​രം, ഗ്രാ​​​ഫി​​​റ്റി വാ​​​ള്‍ കോ​​​മ്പ​​​റ്റീ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.​ ല​​​ഹ​​​രി വി​​​മു​​​ക്ത ആ​​​ശ​​​യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലൂ​​​ടെ​​​യും റോ​​​ഡ് ഷോ ​​​ഉ​​​ണ്ടാ​​​കും. ഈ ​​​റോ​​​ഡ് ഷോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി, ‘ഒ​​​പ്പു​​​ണ്ട്, ഒ​​​പ്പ​​​മു​​​ണ്ട്’ കാ​​​മ്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ വാ​​​ളി​​​ല്‍ ഒ​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കും.​ ഡി ​​സ്റ്റാ​​​ര്‍​ട്ട് ഡി ​​പോ​​​ള്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഫാ. ​​​ജോ​​​ണി മം​​​ഗ​​​ല​​​ത്ത്, ക്രി​​​യേ​​​റ്റീ​​​വ് പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​നി​​​ല്‍ ക​​​ള​​​ത്തി​​​ല്‍, പ്രോ​​ജ​​​ക്ട് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് ജി​​​മ്മി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

 

Latest News

Up